തയ്‌വാനില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഭൂചലനത്തില്‍ തലസ്ഥാനമായ തായ്‌പെയില്‍ കെട്ടിടങ്ങള്‍ കുലുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. 9.7 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കിഴക്കന്‍ തയ്‌വാനിലെ ഹുവാലിയനില്‍ നിന്ന് 34 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. 24 മണിക്കൂറിനുള്ളില്‍ തയ് വാനില്‍ ഉണ്ടാവുന്ന രണ്ടാമത്തെ ഭൂചലനമാണിത്. അതേസമയം ഇതുവരെ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഭൂകമ്പ സാധ്യത മേഖലയില്‍ സ്ഥിതി ചെയ്യുന്ന തയ്‌വാനില്‍ ടെക്റ്റോണിക് പ്ലേറ്റ് അതിരുകള്‍ക്ക് സമീപമുള്ള സ്ഥാനം കാരണം പലപ്പോഴും ഭൂകമ്പങ്ങള്‍ അനുഭവപ്പെടാറുണ്ട്. 1999ലെ വലിയ ഭൂകമ്പം ഇവിടെ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.
#ÚLTIMAHORA#CHINA #Terremoto de magnitud 6,3 frente a las costas de #Taiwán.#Earthquake #Sismo pic.twitter.com/UXuoidDgvK
— 𝙈𝙖𝙧𝙞𝙤 𝙈𝙤𝙧𝙖𝙮 (@Mario_Moray) August 16, 2024
You may also like this video