വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്നിരുന്ന രണ്ടരവയസുകാരന്‍ കാറിടിച്ച് മരിച്ചു. കീഴുപറമ്പ് കുറ്റുളി മാട്ടൂമ്മല്‍ ശിഹാബിന്റെ മകന്‍ ശസിനാണ് മരിച്ചത്. വാക്കാലൂരിലുള്ള ഉമ്മ ശഹാനിയുടെ ബന്ധുവീട്ടില്‍ മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ അയല്‍വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങിയാണ് അപകടം ഉണ്ടായത്.
കാര്‍ കുട്ടിയുടെ ദേഹത്ത് കൂടി കയറിയിറങ്ങുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് സംഭവം. അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

