Site icon Janayugom Online

വിദേശത്തു നിന്ന് ലഹരി മരുന്ന് എത്തിച്ച രണ്ട് പേര്‍ അറസ്റ്റില്‍

പാര്‍സല്‍ സര്‍വ്വീസ് മുഖേന വിദേശത്തു നിന്ന് ലഹരി മരുന്ന് എത്തിച്ച കേസില്‍ രണ്ടുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഫസലു, തിരുവനന്തപുരം സ്വദേശി ആദിത്യ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മേല്‍വിലാസത്തില്‍ ദോഹ, നെതര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് ലഹരി മരുന്നുകളെത്തിയത്.

വിദേശത്തു നിന്ന് കേരളത്തില്‍ ലഹരി മരുന്നുകള്‍ എത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് എറണാകുളം എക്‌സൈസ് നടത്തിയ അന്വേഷണത്തിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ദോഹ, നെതര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് ലഹരിമരുന്നുകള്‍ എത്തിയതെന്നാണ് എക്‌സൈസ് സംശയിക്കുന്നത്.

രണ്ടു പാര്‍സലുകളിലായി 31 എല്‍എസ്ഡി സ്റ്റാമ്പുകളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 26 എല്‍എസ്ഡി സ്റ്റാമ്പ് ഫസലുവിന്റെ മേല്‍വിലാസത്തിലും. അഞ്ച് എല്‍എസ്ഡി ആദിത്യയുടെ മേല്‍വിലാസത്തിലുമായിരുന്നു എത്തിയത്. ഇതേതുടര്‍ന്ന് ഇവരുടെ വീടുകളിലെത്തിയും എക്‌സൈസ് പരിശോധന നടത്തി.

കോഴിക്കോട് സ്വദേശി ഫസലുവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എല്‍എസ്ഡി ഉള്‍പ്പടെയുള്ള ലഹരി മരുന്നുകള്‍ എക്‌സൈസ് പിടികൂടി. ഫസലു മുന്‍പു സമാന കേസുകളില്‍ പ്രതിയാണെന്ന് എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പി വി ഏലിയാസ് അറിയിച്ചു.

eng­lish summary;Two arrest­ed for smug­gling drugs from abroad

you may also like this video;

Exit mobile version