ഒഡിഷയില്‍ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് വയോധികനെ കൊലപ്പെടുത്തി. 72കാരന്‍ ബല്‍റാം ദിയോഗമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി. ചന്ദക ഏരിയയില്‍ കഴിഞ്ഞ മാസമായിരുന്നു സംഭവം. വെള്ളിയാഴ്ച ചന്ദകയിലെ വനമേഖലയില്‍ നിന്നും അസ്ഥികൂടം കണ്ടെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. അസ്ഥികൂടത്തിനൊപ്പം ലഭിച്ച ആഭരണമാണ് ദിയോഗിന്‌റെ മൃതദേഹം തിരിച്ചറിയാന്‍ മകനെ സഹായിച്ചതെന്ന് ഭുവനേശ്വര്‍-കട്ടക്ക് പൊലീസ് കമ്മീഷണര്‍ എസ് ദേവ് ദത്ത സിങ് പറഞ്ഞു.
സെപ്തംബര്‍ 30ന് രാത്രി മുതല്‍ ബല്‍റാമിനെ കാണാതായിരുന്നു. തന്റെ കൃഷിയിടത്തില്‍ കാവല്‍ നില്‍ക്കാന്‍ ബല്‍റാം പിന്നീട് തിരിച്ചെത്തിയില്ല. ബല്‍റാമിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ മൃതദേഹം കാട്ടില്‍ കുഴിച്ചിടുകയും സാധനങ്ങള്‍ അടുത്തുള്ള കുളത്തില്‍ ഉപേക്ഷിച്ചെന്നും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.

