ബീഹറിലെ പട്നയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ രണ്ട് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. ലക്ഷ്മി കുമാരി (ഏഴ്) ദീപക് കുമാര്‍ (അഞ്ച്) എന്നിവരുടെ മൃതദേഹങ്ങലാണ് ഇന്ദ്രപുരയില്‍ കണ്ടെത്തിയത്. ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ് ഈ കുട്ടികള്‍. ട്യൂഷൻ ക്ലാസ്സിലേക്ക് പോയ കുട്ടികളെ കാണാതാവുകയായിരുന്നു. പിന്നീട് സമീപത്ത് പാർക്ക് ചെയ്തിരുന്ന ഒരു കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കുട്ടികളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇതൊരു കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി പാറ്റ്‌ന സെൻട്രൽ എസ്പി അറിയിച്ചു. അപകടസ്ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

