കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ 45.30 കോടി രൂപ വരവും, 44.16 കോടി രൂപ ചെലവും , 1.14 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ അവതരിപ്പിച്ചു. കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമാണം പൂർത്തിയാകുന്നത് മുന്നിൽകണ്ട് പുതിയ സ്വകാര്യ ബസ്‌സ്റ്റാൻഡ് നിർമിക്കുന്നതിനായി രണ്ടുകോടി രൂപ അനുവദിച്ചു.
അറവുശാലയ്ക്ക് സ്ഥലത്തിനും കെട്ടിടത്തിനുമായി ഒരുകോടി രൂപയും നിർമാണം നിലച്ചുകിടക്കുന്ന മിനി ബൈപ്പാസിന് 50 ലക്ഷം രൂപയും ബജറ്റിൽ അനുവദിച്ചു. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം- മൂന്നുകോടി, ആരോഗ്യമേഖലയിൽ- രണ്ടുകോടി, കൃഷിക്ക് ‑രണ്ടുകോടി, മാലിന്യ സംസ്‌കരണം- രണ്ടുകോടി, ഷോപ്പിങ് കോംപ്ലക്‌സ്, ലൈഫ്, പിഎംഎവെ പദ്ധതി- രണ്ട് കോടി, കുടിവെള്ളം- ഒരു കോടി, കളിസ്ഥലം- 50 ലക്ഷം, ടൗൺഹാൾ നവീകരണം- 50 ലക്ഷം, കരിമ്പുകയം-മേലരുവി-വട്ടകപ്പാറ ടൂറിസം വികസനത്തിന് 30 ലക്ഷം, സ്മാർട്ട് സ്‌കൂൾ നിർമാണത്തിന് 40 ലക്ഷം.