Site iconSite icon Janayugom Online

ദ്വിദിന സന്ദര്‍ശനം: പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് അഞ്ചിന് പ്രത്യേക വിമാനത്തിൽ നാവികസേനാ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ആറിന് നഗരത്തിൽ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ താമസിച്ചതിന് ശേഷം നാളെ രാവിലെ 6.30ന് ഗുരുവായൂർക്ക് തിരിക്കും. സിനിമാ താരവും ബിജെപി നേതാവും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടേതുൾപ്പെടെ നാല് വിവാഹച്ചടങ്ങുകളിൽ പ്രധാനമന്ത്രി പങ്കെടുക്കും. അവിടെ നിന്നും തൃപ്രയാർ ക്ഷേത്ര സന്ദർശനത്തിനുശേഷം തിരികെ കൊച്ചിയിലേക്ക് മടങ്ങും. 

വില്ലിങ്ടൺ ഐലന്റിൽ കൊച്ചിൻ കപ്പല്‍ശാലയുടെ അന്താരാഷ്ട്ര കപ്പൽ റിപ്പയറിങ് കേന്ദ്രം, പുതിയ ഡ്രൈ ഡോക്ക് എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് മറൈൻഡ്രൈവിൽ ബിജെപി യോഗത്തിൽ സംസാരിക്കും. മോഡി റോഡ് ഷോ നടത്തുന്ന പ്രദേശങ്ങളിൽ എസ‌്പിജി സംഘം പരിശോധന നടത്തി. കൊച്ചി നഗരത്തിലെ സുരക്ഷാ ചുമതലയും എസ‌്പിജി ഏറ്റെടുത്തു. 

Eng­lish Sum­ma­ry: Two-day vis­it: Prime Min­is­ter in Kochi today

You may also like this video

Exit mobile version