തൃശൂർ ജില്ലയിൽ കനത്ത മഴയ്‌ക്കിടെ ഇടിമിന്നലേറ്റ് രണ്ടു മരണം. വലപ്പാട് കോതകുളം സ്വദേശി നിമിഷ (42), വേലൂർ സ്വദേശി ഗണേശൻ (50) എന്നിവരാണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിന് പുറത്തുള്ള ബാത്ത്റൂമിൽ വെച്ചാണ് നിമിഷക്ക് ഇടിമിന്നലേറ്റ്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാത്ത്റൂമിന്റെ കോൺക്രീറ്റ് തകർന്നിട്ടുണ്ട്. ബൾബും ഇലക്ട്രിക്ക് വയറുകളും കത്തിക്കരിഞ്ഞ നിലയിലാണ്. കോതകുളം പടിഞ്ഞാറ് വാഴൂർ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറാണ് ഭർത്താവ്.
വേലൂർ കേച്ചേരി ആയമുക്കിൽ താമസിക്കുന്ന തോപ്പിൽ വീട്ടിൽ ഗണേശൻ കുറുമാൽ പള്ളിക്ക് മുൻവശത്തുള്ള തറവാടു വീട്ടിലേക്ക് വന്നതായിരുന്നു. രാവിലെ 11.30ന് തറവാടു വീടിന്റെ പരിസരത്തു നിന്നാണ് മിന്നലേറ്റത്. നാട്ടുകാർ ചേർന്ന് 108 ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
English summary;Two dead due to lightning strike during heavy rain in Thrissur district
you may also like this video;