Site iconSite icon Janayugom Online

വിജയത്തില്‍ ദുഃഖമായി രണ്ട് മരണം

ഡൽഹിയിലെ ടിക്രി അതിർത്തിക്കടുത്തുള്ള സമരസ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ശനിയാഴ്ച ഹരിയാനയിലെ ഹിസാറിൽ കർഷകർ സഞ്ചരിച്ച ട്രാക്ടർ ട്രെയിലറിൽ ട്രക്ക് ഇടിച്ച് രണ്ട് കർഷകർ മരിച്ചു. ദന്തൂർ ഗ്രാമത്തിലുണ്ടായ അപകടത്തിൽ ഒരു കർഷകന് ഗുരുതരമായി പരിക്കേറ്റതായും പൊലീസ് പറഞ്ഞു.

പഞ്ചാബിലെ മുക്ത്സർ ജില്ലയിലെ അസ ബുട്ടര്‍ ഗ്രാമത്തില്‍ നിന്നുള്ള സുഖ്ദേവ് സിങ്(40), അജയ് പ്രീത് സിങ് എന്നിവരാണ് മരിച്ചത്. ഇതേ ഗ്രാമവാസിയായ രഘ്ബീര്‍ സിങാണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലുള്ളത്. അഞ്ച് കര്‍ഷകരാണ് ട്രാക്ടറിലുണ്ടായിരുന്നതെന്നും രണ്ടുപേര്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടതായും ഹിസാർ പൊലീസ് പറഞ്ഞു.

eng­lish sum­ma­ry; Two deaths sad­ly in victory

you may also like this video;

Exit mobile version