കോടിമാതാ പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. കൊല്ലാട് സ്വദേശികളായ ജെയ്മോൻ ജയിംസ്, അർജുൻ എന്നിവരാണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു. ഒരാളുടെ നിലഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അർധരാത്രിയിൽ എം സി റോഡിൽ മണിപ്പുഴ ഭാഗത്ത് നിന്ന് വന്ന ബൊലേറ ജീപ്പും കോട്ടയം ഭാഗത്ത് നിന്ന് വന്ന പിക്അപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പിന്‍റെ ഡ്രൈവർ ഇരിക്കുന്ന ഭാഗം പൂർണമായി തകർന്നു. ജീപ്പ് ഓടിച്ചിരുന്ന ഡ്രൈവർ ജെയ്മോനും തൊട്ടുപിന്നിൽ ഇരുന്ന അർജുനനും സംഭവ സ്ഥലത്തുവെച്ച് മരിച്ചു. വാഹനം വെട്ടിപൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.

