Site iconSite icon Janayugom Online

കാട്ടുപന്നിക്ക് കെണിവെച്ച വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് രണ്ട് കര്‍ഷകര്‍ മരിച്ചു

electrificationelectrification

കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ തട്ടി ഷോക്കേറ്റ രണ്ട് കർഷകർക്ക് ദാര്യണാന്ത്യം. കുരമ്പാല തോട്ടുകര പാലത്തിന് സമീപത്തെ കൃഷിയിടത്തിൽ ഇന്ന് രാവിലെ ഏഴിനാണ് സംഭവം നടന്നത്. കുരമ്പാല അരുണോദയം വീട്ടിൽ ചന്ദ്രശേഖരൻ (65), പനങ്ങാട്ടിൽ ഗോപാലക്കുറുപ്പ് (62) എന്നിവരാണ് മരിച്ചത്. പറമ്പിൽ ഇറങ്ങിയ ഉടനെ ആദ്യം ഷോക്കേറ്റത് ചന്ദ്രശേഖര ക്കുറുപ്പിനാണ്. ഇത് കണ്ട് രക്ഷിക്കാനിറങ്ങിയ ഗോപാലകുറുപ്പിനും ഷോക്കേൽക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും വൈദ്യുതി കമ്പിയില്‍ നിന്നും മുക്തമാക്കി അടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ചന്ദ്രശേഖരന്റെ ഭാര്യ അമ്പിളി. മക്കള്‍: ആര്യ ചന്ദ്രൻ, അരുൺ ചന്ദ്രൻ. മരുമകൻ: വരുൺ.
സിന്ധുവാണ് ഗോപാലപിള്ളയുടെ ഭാര്യ. മക്കൾ: ദീപ്തി എസ് പിള്ള, പി ജി നിഥിൻ രാജ്(ബംഗളൂരു). മരുമകൻ എം കെസുജിത്ത് (ജൂനിയർ സെയിൽസ് ഓർഗനൈസർ, മാതൃഭൂമി, അടൂർ). ഗോപാലപിള്ളയുടെയും ചന്ദ്രശേഖരന്റേയും സംസ്‌കാരം ബുധനാഴ്ച രണ്ടിന് ഇരുവരുടേയും വീട്ടുവളപ്പിൽ നടത്തും.

Eng­lish Sum­ma­ry: Two farm­ers d ied after being shocked by the elec­tric wire used to trap a wild boar

You may also like this video

Exit mobile version