Site iconSite icon Janayugom Online

ബസുകള്‍ കൂട്ടിമുട്ടി രണ്ടു പേര്‍ക്ക് പരിക്ക്

ഇടറോഡിൽനിന്ന് പ്രവേശിച്ച കാറിൽ ഇടിക്കാതെ വെട്ടിച്ച് മാറ്റിയ കെഎസ്ആർടിസി ബസ് എതിരെയെത്തിയ സ്വകാര്യബസിൽ തട്ടി രണ്ട് യാത്രക്കാർക്ക് പരിക്ക്. സീറ്റിൽനിന്ന് ബസിനുള്ളിൽ തെറിച്ച് വീണ കെഎസ്ആർടിസി ബസിലെ യാത്രക്കാരി അങ്കമാലി സ്വദേശിനി ദിവ്യ ജി നായർ (43), സ്വകാര്യ ബസിൽ യാത്ര ചെയ്ത നീലൂർ എമ്പ്രയിൽ ദിയ (17) എന്നിവർക്കാണ് പരിക്ക്. ദിവ്യയെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലും ദിയയെ കിഴതടിയൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

മൂവാറ്റുപുഴ‑പുനലൂർ സംസ്ഥാന പാതയിലെ പാലാ-തൊടുപുഴ റോഡിൽ ചാവറ സ്കൂൾ ജംങ്ഷനിൽ ശനി പകൽ 2.45നാണ് അപകടം. കോഴിക്കോട് നിന്ന് പാലായ്ക്ക് വരികയായിരുന്ന കെഎസ്ആർടിസി പാലാ ഡിപ്പോയിലെ ബസും പാലായിൽനിന്ന് മൂലമറ്റത്തിന്പോയ ദേവി ബസുമാണ് അപകടത്തിൽപ്പെട്ടത്. ഇടറോഡിൽ നിന്ന് എത്തിയ കാറിൽ ഇടിക്കാതെ കെഎസ്ആർടിസി ബസ് വെട്ടിച്ച് മാറ്റുന്നതിനിടെയാണ് അപകടം. കൂട്ടിയിടി ഒഴിവാക്കാൻ വെട്ടിച്ചുമാറ്റിയ എതിരെവന്ന സ്വകാര്യ ബസിൻ്റെ വശത്ത് കെഎസ്ആർടിസി ബസ് തട്ടി ഉരസി നീങ്ങുകയായിരുന്നു.

Exit mobile version