Site icon Janayugom Online

കരിപ്പൂരില്‍ വിമാനമിറങ്ങിയ ആളെക്കൂട്ടാന്‍പോയ കാര്‍ അപകടത്തില്‍പ്പെട്ട് രണ്ടു മരണം

kannur

വിദേശത്തുനിന്ന് നാട്ടിലേക്ക് എത്തിയ മകളെ കൂട്ടാന്‍പോയ വാഹനം അപകടത്തില്‍പ്പെട്ട് കണ്ണൂരില്‍ രണ്ട് മരണം. കരിപ്പൂർ വിമാനത്താവളത്തിൽനിന്നു മടങ്ങിവരവെ കാർ നിയന്ത്രണം വിട്ടാണ് അപകടത്തില്‍പ്പെട്ടത്. കാർ കലുങ്കിലിടിച്ചുണ്ടായ അപകടത്തിൽ 10 വയസുകാരൻ ഉൾപ്പെടെ രണ്ടു പേര്‍ മരിച്ചു. മട്ടന്നൂർ ഉരുവച്ചാൽ കുഴിക്കൽ മഞ്ചേരി പൊയിലിലെ അരവിന്ദാക്ഷൻ (65), ചെറുമകൻ ഷാരോൺ (10) എന്നിവരാണ് മരിച്ചത്. എട്ടു പേർക്ക് പരിക്കേറ്റു. വിദേശത്തുനിന്നും മടങ്ങിയ ശില്പയെകൂട്ടാന്‍പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

കൂത്തുപറമ്പ് – മട്ടന്നൂർ റോഡിൽ മെരുവമ്പായിയിൽ ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്. മൂന്ന് പേരുടെ നില ഗുരുതരമാണ് ഡ്രൈവർ അഭിഷേക് (25), ശിൽപ (30), ആരാധ്യ (11), സ്വയംപ്രഭ (55), ഷിനു (36), ധനുഷ (28), സിദ്ധാർഥ് (8), സാരംഗ് (8) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

Eng­lish Sum­ma­ry: Two killed in car acci­dent in Karipur to pick up passengers

You may also like this video

Exit mobile version