Site icon Janayugom Online

ലോറിയില്‍ കാറിടിച്ച് 2 പേര്‍ മരിച്ചു

കണ്ണൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് 2 പേര്‍ മരിച്ചു. പാപ്പിനിശ്ശേരി ‑പിലാത്തറ കെഎസ്ടിപി റോഡ് കെ കണ്ണപുരം പാലത്തിനുസമീപം പുലര്‍ച്ചെ 2.30നാണ് അപകടം. കാര്‍ യാത്രക്കാരായ ചിറക്കല്‍ അലവിലെ പ്രജുല്‍ (34) പൂര്‍ണിമ (30) എന്നിവരാണ് മരിച്ചത്.
2 പേര്‍ക്ക് പരിക്കേറ്റു. മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞു പുലര്‍ച്ചെ നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് അപകടം. പരുക്കേറ്റവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish sum­ma­ry; Two killed in car accident

You may also like this video;

Exit mobile version