Site iconSite icon Janayugom Online

ഡൽഹിയിൽ വാഹനാപകടത്തില്‍ രണ്ട് പേർ മരിച്ചു

ഡൽഹി കന്റോൺമെന്റ് ഏരിയയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഇവരുടെ കാർ അമിത വേഗത്തിൽ ഒരു ട്രക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ധൗല കുവാനിൽ നിന്ന് ഗുരുഗ്രാമിലേക്കുള്ള റോഡിലാണ് കാർ അപകടത്തിൽപ്പെട്ടത്.

കാറിൽ അഞ്ച് പേരുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. വിനോദ് കുമാർ, കൃഷൻ സോളങ്കി, നിതിൻ, ജിതേന്ദർ, കരൺ ഭരദ്വാജ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവര്‍ പാലം ഗ്രാമത്തിൽ താമസിക്കുന്നവരാണെന്നും ഫരീദാബാദിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സ്ഥലത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.

eng­lish summary;Two killed in Del­hi road accident

you may also like this video;

YouTube video player
Exit mobile version