Site iconSite icon Janayugom Online

ദളിത് പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി; എട്ടുവയസുകാരി കൊല്ലപ്പെട്ടു, 12 കാരി ഗുരുതരാവസ്ഥയിൽ

ബിഹാറിൽ പ്രായപൂർത്തിയാകാത്ത രണ്ട് ദളിത് പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയാക്കി കൊടുംക്രൂരത. ഇരകളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ 12 കാരിയെ പട്നയിലെ എയിംസിൽ പ്രവേശിപ്പിച്ചു.
എട്ടും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. എട്ടുവയസുകാരിയാണ് കൊല്ലപ്പെട്ടത്. പട്നയിലെ ഹിന്ദുനി ബദർ പ്രദേശത്താണ് സംഭവം.

തിങ്കളാഴ്ച ചാണക വിറളി ശേഖരിക്കാൻ പോയ പെൺകുട്ടികളെ കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും പെൺകുട്ടികളെ തെരഞ്ഞിറങ്ങി. കണ്ടെത്താൻ കഴിയാതെ വന്നതോടെ ഫുൽവാരി ഷെരീഫ് പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.

ചൊവ്വാഴ്ച ഇരകളിൽ ഒരാളുടെ മൃതദേഹം ഒരു കുഴിയിൽ നിന്ന് പ്രദേശവാസികൾ കണ്ടെത്തി. സമീപത്ത് 12 വയസ്സുള്ള പെൺകുട്ടിയും പരിക്കേറ്റ് കിടക്കുന്നുണ്ടായിരുന്നു. ഉടൻ ഇവരെ ആശുപത്രയിൽ എത്തിച്ചെങ്കിലും 8 വയസുകാരി മരണപ്പെട്ടിരുന്നു. സംഭവത്തില്ഡ ഇതുവരെയും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

Eng­lish Sum­ma­ry: Two minor Dalit girls gang-raped in Pat­na, one found mur­dered and the oth­er in crit­i­cal condition
You may also like this video

Exit mobile version