Site icon Janayugom Online

ഡല്‍ഹി കലാപം: രണ്ടു പേര്‍ക്കുകൂടി ജാമ്യം

വടക്കു കിഴക്കന്‍ ഡല്‍ഹി കലാപത്തില്‍ കൊലപാതകക്കേസില്‍ അറസ്റ്റു ചെയ്ത രണ്ടു പേര്‍ക്കുകൂടി കോടതി ജാമ്യം അനുവദിച്ചു. രണ്ടു പേര്‍ക്ക് ജാമ്യം നിഷേധിച്ചു. ഷാനവാസ്, മൊഹദ് അയ്യൂബ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. 

വസീറാബാദില്‍ ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെടുകയും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ കുറ്റാരോപിതരായ 11 പേരുടെ ജാമ്യ ഹര്‍ജികള്‍ പരിഗണിക്കുികയായിരുന്നു കോടതി. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ അഞ്ച് പേര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. ആറ് പേരുടെ ഹര്‍ജി വിധി പറയാന്‍ മാറ്റുകയുമായിരുന്നു. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ആണ് ഹര്‍ജി പരിഗണിച്ചത്. 

Eng­lish Sum­ma­ry : two more accused in del­hi riots grant­ed bail

You may also like this video :

Exit mobile version