കഫ് സിറപ്പ് ദുരന്തത്തില്‍ രണ്ട് കുട്ടികള്‍ക്കൂടി മരിച്ചു. ഇതോടെ മധ്യപ്രദേശില്‍ മരിച്ച കുട്ടികളുടെ എണ്ണം 22 ആയി. കഫ് സിറപ്പ് കഴിച്ച് നാഗ്‌പൂരില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ച് കുട്ടികളുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. വൃക്ക രോഗ സംബന്ധമായ തകരാറാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് ഔദോഗിക വൃത്തങ്ങള്‍ അറിയിച്ചു. മഹാരാഷ്‌ട്രയിലെ നാഗ്‌പൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയന്നതിനിടയിലാണ് രണ്ട് കുട്ടികളുടെ മരണം. ചിന്ദ്വാര അഡീഷണല്‍ കളക്‌ടര്‍ ധിരേന്ദ്ര സിങ് നേത്രി പറഞ്ഞു.
അതേസമയം, കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിൽ കർശന നിർദേശവുമായി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ രംഗത്തെത്തി. 1945ലെ ഡ്രഗ്‌സ് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിർദേശം നൽകി.
മരുന്ന് നിർമാണത്തിനായുള്ള അസംസ്‌കൃത വസ്‌തുക്കളും, സംയുക്തങ്ങളും പരിശോധിക്കണം. ഓരോ ബാച്ച് മരുന്നും അംഗീകൃത ലബോറട്ടറികളിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും രജിസ്റ്റർ സൂക്ഷിക്കണമെന്നുമാണ് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ഡോ. രാജീവ് സിങ് രഘുവംശി നിർദേശം നല്‍കി.
കഫ് സിറപ്പ് ദുരന്തത്തില്‍ രണ്ട് കുട്ടികള്‍ക്കൂടി മരിച്ചു

