26 January 2026, Monday

കഫ് സിറപ്പ് ദുരന്തത്തില്‍ രണ്ട് കുട്ടികള്‍ക്കൂടി മരിച്ചു

Janayugom Webdesk
ഭോപ്പാല്‍
October 9, 2025 9:54 pm

കഫ് സിറപ്പ് ദുരന്തത്തില്‍ രണ്ട് കുട്ടികള്‍ക്കൂടി മരിച്ചു. ഇതോടെ മധ്യപ്രദേശില്‍ മരിച്ച കുട്ടികളുടെ എണ്ണം 22 ആയി. കഫ് സിറപ്പ് കഴിച്ച് നാഗ്‌പൂരില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ച് കുട്ടികളുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. വൃക്ക രോഗ സംബന്ധമായ തകരാറാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് ഔദോഗിക വൃത്തങ്ങള്‍ അറിയിച്ചു. മഹാരാഷ്‌ട്രയിലെ നാഗ്‌പൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയന്നതിനിടയിലാണ് രണ്ട് കുട്ടികളുടെ മരണം. ചിന്ദ്വാര അഡീഷണല്‍ കളക്‌ടര്‍ ധിരേന്ദ്ര സിങ് നേത്രി പറഞ്ഞു.
അതേസമയം, കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിൽ കർശന നിർദേശവുമായി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ രംഗത്തെത്തി. 1945ലെ ഡ്രഗ്‌സ് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിർദേശം നൽകി.
മരുന്ന് നിർമാണത്തിനായുള്ള അസംസ്‌കൃത വസ്‌തുക്കളും, സംയുക്തങ്ങളും പരിശോധിക്കണം. ഓരോ ബാച്ച് മരുന്നും അം​ഗീകൃത ലബോറട്ടറികളിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും രജിസ്റ്റർ സൂക്ഷിക്കണമെന്നുമാണ് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ഡോ. രാജീവ് സിങ് രഘുവംശി നിർദേശം നല്‍കി.

Kerala State - Students Savings Scheme

TOP NEWS

January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.