Site iconSite icon Janayugom Online

കോവിഡ് ചികിത്സക്ക് രണ്ട് മരുന്നുകൾ കൂടി

covidcovid

കോവി‍ഡ് ചികിത്സയ്ക്ക് ലോകാരോഗ്യ സംഘടന രണ്ട് മരുന്നുകൾ കൂടി ശുപാർശ ചെയ്തതായി ബ്രിട്ടീഷ് മെഡിക്കൽ ജേണൽ റിപ്പോർട്ട് ചെയ്തു. കഠിനമോ ഗുരുതരമോ ആയ കോവിഡിന് കോർട്ടികോസ്റ്റിറോയിഡുകളുടെ സംയോജനത്തോടെ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ചികിത്സിക്കാൻ ഉപയോഗിക്കുന്ന ബാരിസിറ്റിനിബ് ആണ് ശുപാർശ ചെയ്ത ഒരെണ്ണം. കഠിനമല്ലാത്ത കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി സോട്രോവിമാബ് എന്ന മോണോക്ലോണൽ ആന്റിബോഡി മരുന്നും പാനൽ ശുപാർശ ചെയ്തിട്ടുണ്ട്.

ബാരിസിറ്റിനിബ് രോഗികളുടെ അതിജീവന നിരക്ക് മെച്ചപ്പെടുത്തുകയും വെന്റിലേറ്ററുകളുടെ ആവശ്യകത കുറയ്ക്കുകയും ചെയ്തതായി കണ്ടെത്തി. ഈ മരുന്ന് പരീക്ഷിച്ച രോഗികളിൽ പ്രതികൂല പ്രതികരണം റിപ്പോർട്ട് ചെയ്തിട്ടില്ല. അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എലി ലില്ലിയാണ് ബാരിസിറ്റിനിബ് നിർമ്മിക്കുന്നത്. മരുന്നിന്റെ ജനറിക് പതിപ്പുകൾ ഇന്ത്യയിലും ബംഗ്ലാദേശിലും ലഭ്യമാണ്.

കഠിനമല്ലാത്ത കോവിഡ് ചികിത്സിക്കാണ് സോട്രോവിമാബ് എന്ന പരീക്ഷണാത്മക മോണോക്ലോണൽ ആന്റിബോഡി പാനൽ ശുപാർശ ചെയ്തത്. മോണോക്ലോണൽ ആന്റിബോഡികൾ ലബോറട്ടറിയിൽ സൃഷ്ടിക്കപ്പെട്ട സംയുക്തങ്ങളാണ്.

ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനം അനുകരിക്കാൻ അതിന് കഴിയും. ഗുരുതരമല്ലാത്തതും ഗുരുതരവുമായ 4,000 ത്തിലധികം രോഗികളിൽ നടത്തിയ ഏഴ് പരീക്ഷണങ്ങളിൽ നിന്നുള്ള പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടന ശുപാർശ നൽകിയത്.

Eng­lish sum­ma­ry: Two more drugs to treat covid

you may also like this video

Exit mobile version