Site iconSite icon Janayugom Online

മട്ടന്നൂരില്‍ ആക്രി സാധനങ്ങള്‍ പൊട്ടിത്തെറിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

കണ്ണൂർ മട്ടന്നൂരിനടുത്ത് പത്തൊമ്പതാം മൈലിൽ സ്‌ഫോടനത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ആക്രി സാധനങ്ങൾ സൂക്ഷിക്കുന്ന വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. ഇന്ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു സ്‌ഫോടനം. അസ്സം സ്വദേശികളാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ബോംബ് സ്‌ക്വാഡ് ഉൾപ്പെടെയുള്ള പോലീസ് സംഘം പരിശോധന നടത്തി വരുന്നു. അസം സ്വദേശി സെയ്ദുൽ ആണ് ചികിത്സയിലിരിക്കെ മരിച്ചത്.

Eng­lish Sum­ma­ry: Two non-state labor­ers killed in explosion 

You may like this video also

Exit mobile version