രാജസ്ഥാനിൽ എയർഫോഴ്സിന്റെ മിഗ്21 യുദ്ധവിമാനം തകർന്നുവീണ് രണ്ട് പ്രദേശവാസികളടക്കം മൂന്ന് പേര്‍ മരിച്ചു. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ദേഹത്ത് വീണതിനെ തുടര്‍ന്നാണ് താഴെ നിന്നിരുന്ന രണ്ട് പ്രദേശവാസികള്‍ മരിച്ചത്.
പരിശീലന പറക്കലിനിടെയാണ് ഹനുമാന്‍ഗഢില്‍ അപകടമുണ്ടായത്. നിസാര പരിക്കുകളോടെ പൈലറ്റ് സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു.
രാജസ്ഥാൻ ഹനുമാൻഗഢിലെ ദാബ്ലി മേഖലയിലാണ് അപകടമുണ്ടായത്. രാവിലെ സൂറത്ത്ഗഢില്‍ നിന്ന് പറന്നുയര്‍ന്നതായിരുന്നു വിമാനം. അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി ഐഎഎഫ് വൃത്തങ്ങള്‍ അറിയിച്ചു.
English Sammury: two people died, air forces mig 21 aircraft crashes in rajasthan