Site icon Janayugom Online

തേനീച്ചയുടെ കുത്തേറ്റ് തേനെടുക്കാന്‍ പോയ സംഘത്തിലെ കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

വയനാട്ടിൽ വനത്തില്‍ തേനെടുക്കാന്‍ പോയ സംഘത്തിലെ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ രണ്ടുപേര്‍ മരണപ്പെട്ടു. മൂപ്പൈനാട് പരപ്പന്‍പാറ ചോലനായ്ക്ക കോളനിയിലെ വലിയ വെളുത്തയുടെ മകന്‍ രാജന്‍ (47), നിലമ്പൂര്‍ കുമ്പപ്പാറ കോളനിയിലെ സുനിലിന്റെ 4 മാസം പ്രായമുള്ള ആണ്‍ കുട്ടി എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ തേനെടുക്കാനായി നിലമ്പൂര്‍ അതിര്‍ത്തി വനത്തില്‍ പോയത്. രാജന്‍ തേനെടുക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു.

ഇത് കണ്ട് ഓടിയ ബന്ധുവായ യുവതിയുടെ കയ്യിലുണ്ടായിരുന്ന കുട്ടി താഴ്ചയിലെ കാട്ടരുവിയിലെ പാറക്കെട്ടിലേക്ക് തെറിച്ച് വീണ് മരണപ്പെടുകയായിരുന്നൂവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്. ഇവരെ തേനീച്ച ആക്രമിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നും ഒരു വിഭാഗം പറയുന്നു.മൃതദേഹങ്ങള്‍ പാടിവയല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.വനത്തിന്റെ ഉള്‍ഭാഗത്ത് നടന്ന അപകടമായതിനാല്‍ പുറം ലോകം വിവരമറിയാന്‍ ഏറെ വൈകി. തുടര്‍ന്ന് മേപ്പാടി പോലീസും, ഫയര്‍ഫോഴ്‌സ്,സന്നദ്ധ സംഘടന വൊളണ്ടിയര്‍മാരും സംയുക്തമായാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്.

Eng­lish Sum­ma­ry: Two peo­ple, includ­ing a child, were killed when a bee stung them

You may like this video also

Exit mobile version