Site iconSite icon Janayugom Online

ഹണിട്രാപ്പ്; മഠാധിപതിയുടെ ആത്മഹ ത്യ, എൻജിനീയറിങ് വിദ്യാർത്ഥിനി അടക്കം രണ്ടു പേർ അറസ്റ്റിൽ

കർണാടകയിൽ ലിംഗായത്ത് മഠാധിപതി ബസവലിംഗ സ്വാമി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് എൻജിനീയറിങ് വിദ്യാർത്ഥിനിയടക്കം രണ്ടു പേർ അറസ്റ്റിൽ. ബസവലിംഗ സ്വാമിയുടെ മഠത്തിലെ പുരോഹിതനായ മൃത്യുഞ്ജയ സ്വാമിയും 21കാരിയായ എൻജിനീയറിങ് വിദ്യാർത്ഥിനിയുമാണ് പിടിയിലായത്.
യുവതി ബസവലിംഗ സ്വാമിയുമായി സൗഹൃദം സ്ഥാപിക്കുകയും ഏപ്രിലിൽ വീഡിയോ കോളുകൾ റെക്കോഡ് ചെയ്ത് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഒക്ടോബർ 24നാണ് ബസവലിംഗ സ്വാമിയെ (45) കഞ്ചുഗൽ ബന്ദേ മഠത്തിലെ തന്റെ പൂജാമുറിയിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തു­വെന്നാരോപിച്ച് രണ്ട് പേജുള്ള ആത്മഹത്യാക്കുറിപ്പ് അദ്ദേഹം എഴുതിവച്ചിരുന്നു. 1997 മു­തൽ ബസവലിംഗ സ്വാമി തലവനായ കഞ്ചുഗൽ ബന്ദേ മഠം ഏറ്റെടുക്കാൻ മൃത്യുഞ്ജയ സ്വാമി ആഗ്രഹിച്ചിരുന്നതായി പൊലീസ് പറഞ്ഞു. 

Eng­lish Summary:two peo­ple includ­ing an engi­neer­ing stu­dent have been arrest­ed in hon­ey trap
You may also like this video

Exit mobile version