ഉത്തരാഖണ്ഡില്‍ ത്രിവര്‍ണ പതാകയെ അപമാനിച്ചയാള്‍ അറസ്റ്റില്‍. ഉദം സിങ് നഗര്‍ സ്വദേശി ഇഫ്ത്തിക്കര്‍ ഹുസൈന് ആണ് അറസ്റ്റിലായത്. ബിജെപി മണ്ഡല് ഉപാധ്യക്ഷന്‍ സോനു ശര്‍മയുടെ പരാതിയിലാണ് നടപടി. അയല്‍വാസിയായ ഇഫ്ത്തിക്കര്‍ ദേശീയ പതാക പിടിച്ചു വാങ്ങി നിലത്തിട്ട് ചവിട്ടിയെന്നാണ് പരാതി.
ഉത്തര്‍പ്രദേശിലെ ഖുശിനഗറില്‍ വീടിനു മുകളില്‍ പാക് പതാക ഉയര്‍ത്തിയതിന് സല്മാന് (21) എന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ ബന്ധു ഷഹ്നാസിനെതിരെയും കേസെടുത്തിട്ടുണ്ട്.
English Summary: Two people were arrested for insulting the national flag
You may also like