പുതുക്കാട് ജങ്ഷന് സമീപം പകലും രാത്രിയിലും പ്രവര്‍ത്തിച്ചു വരുന്ന ചായക്കടയില്‍ നിന്നും വന്‍തോതില്‍ നിരോധിത ലഹരി വസ്തുക്കള്‍ പുതുക്കാട് പൊലീസ് പിടികൂടി. ചായക്കട നടത്തിയിരുന്ന പറപ്പൂക്കര സ്വദേശി ചാട്ടുപറമ്പില്‍ രാജന്‍, സഹായി കൊടകര വഴിയമ്പലം സ്വദേശി കാവുങ്ങല്‍ സൈജോ എന്നിവരെ അറസ്റ്റു ചെയ്തു. കടയില്‍ നിന്ന് 23 ഗഞ്ചാവ് മിഠായി, 450 പാക്കറ്റ് ഹാന്‍സ്, 208 പാക്കറ്റ് കൂള്‍, കൂടാതെ 2 ചാക്ക് പാന്‍മസാല, 100 ഓളം പാക്കറ്റ് വ്യാജ സിഗററ്റും പിടികൂടി. കഞ്ചാവ് മിഠായിയും, നിരോധിത ലഹരി വസ്തുക്കളും വിദ്യാര്‍ത്ഥികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വില്പന നടത്തി വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.
ചാലക്കുടി ഡിവൈഎസ്‌പി സുമേഷിന്റെ മേല്‍നോട്ടത്തിലാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. പുതുക്കാട് എസ്എച്ച്ഒ സജീഷ് കുമാര്‍ വി, എസ്ഐ പ്രദീപ് എന്‍, എസ്‌സിപിഒ മാരായ അജി, സജീവ്, പ്രശാന്ത്, ശ്രീജിത്ത്, സ്‌പെഷല്‍ ബ്രാഞ്ച് എസ്ഐ വിശ്വനാഥന്‍, കെ കെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.
English Summary: Two people were arrested for selling intoxicants under the cover of a tea shop
You may also like this video also