കോഴിക്കോട് കൂടാരഞ്ഞി കുളിരാമൂട്ടില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചു കയറി രണ്ടുപേര്‍ മരിച്ചു 3 പേർക്കു പരുക്കേറ്റു. കുളിരാമുട്ടി സ്വദേശികളായ സുന്ദരൻ പുളിക്കുന്നത്ത് (62), ജോൺ കമുങ്ങുംതോട്ടിൽ (65) എന്നിവരാണു മരിച്ചത്.
കടവരാന്തയിൽ ഇരുന്നവരാണു മരിച്ച രണ്ടുപേരും. രാവിലെ ഒൻപതരയോടെയാണ് അപകടം. പൂവാറൻതോടിൽനിന്നും ഇറക്കം ഇറങ്ങി വരികയായിരുന്നു പിക്കപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കടയുടമ ജോമോൻ, പിക്കപ്പ് ഡ്രൈവർ മുഹമ്മദ് റിയാസ്, ശിഹാബുദ്ദീൻ തേക്കുംകുറ്റി എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
English Summary:
Two people were killed when an out-of-control pick-up rammed into a shop in Kudaranji Kuliramut, Kozhikode
You may also like this video: