Site icon Janayugom Online

കുടുംബശ്രീയുടെ നേതൃത്വത്തിൽ നിലമ്പൂരിൽ രണ്ട് ജനകീയ ഹോട്ടലുകൾ പ്രവർത്തനം തുടങ്ങി

കടുംബശ്രീയുടെ ജനകീയ ഹോട്ടല്‍ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം ഉദ്ഘാടനം ചെയ്യുന്നു

കുടുംബശ്രീയുടെ നേതൃത്വത്തിൽ നിലമ്പൂരിൽ രണ്ട് ജനകീയ ഹോട്ടലുകൾ പ്രവർത്തനം തുടങ്ങി. വെളിയന്തോടും മിനർവ്വപ്പടിയിലുമാണ് പുതിയതായി പുതുതായി കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകൾ. നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം ഉദ്ഘാടനം ചെയ്തു. നിലമ്പൂർ വീട്ടിക്കുത്ത് റോഡിൽ ജനകീയ ഹോട്ടൽപ്രവർത്തിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. ജനകീയ ഹോട്ടലിൽ 20 രൂപ നിരക്കിലാണ് ഊൺ നൽകുക. ഹോട്ടലിലേക്കാവശ്യമായ അരിസിവിൽ സപ്ളൈസ് കോർപ്പറേഷൻ കിലോഗ്രാമിന് 10. 50 രൂപ നിരക്കിൽ നൽകും. നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷരായ യു കെ ബിന്ദു, പി എം ബഷീർ, കെ റഹീം, സ്കറിയ ക്നാംതോപ്പിൽ, സൈജിമോൾ, കൗൺസിലർമാരായ അഷ്റഫ് മങ്ങാട്, റഹ്മത്തുള്ള ചുള്ളിയിൽ, റെനീഷ് കുപ്പായി, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ ജാഫർ തുടങ്ങിയവർ സംസാരിച്ചു.

Eng­lish Sum­ma­ry: two peo­ples hotels from Kudum­bas­ree begin in Nilamboor

You may like this video also

Exit mobile version