Site iconSite icon Janayugom Online

ഏഴ് ലക്ഷം രൂപയുടെ ബ്രൗൺ ഷുഗറുമായി രണ്ടുപേർ പിടിയിൽ

മുംബൈയിൽനിന്ന് വൻതോതിൽ ബ്രൗൺ ഷുഗർ എത്തിച്ച് വിൽപ്പന നടത്തിവന്ന രണ്ടംഗ സംഘം പിടിയില്‍. പുളിക്കലിൽ വെച്ചാണ് ഇവരെ എക്‌സൈസ് പിടികൂടിയത്. പുളിക്കൽ ആന്തിയൂർകുന്ന് സ്വദേശികളായ പാലക്കാളിൽ സക്കീർ (34), ചെറിയമ്പാടൻ ഷമീം (മുന്ന 42) എന്നിവരെയാണ് പിടിയിലായത്. പ്രതികളിൽ നിന്ന് 99.89 ഗ്രാം ബ്രൗൺ ഷുഗർ എക്‌സൈസ് പിടിച്ചെടുത്തു. ഇതിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം ഏഴ് ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനിടെയാണ് ഇരുവരും അറസ്റ്റിലായത്.

മുംബൈയിൽനിന്ന് എത്തിക്കുന്ന ബ്രൗൺ ഷുഗർ പുളിക്കൽ കേന്ദ്രീകരിച്ച് ചില്ലറ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്നാഴ്ചയായി എക്‌സൈസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനിടെയാണ് മലപ്പുറം എക്‌സൈസ് ഇൻസ്‌പെക്ടർ എ പി ദിപിഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. മഞ്ചേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അബ്ദുൽ നാസർ, മലപ്പുറം റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ വിജയൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ സതീഷ്‌കുമാർ, കൃഷ്ണൻ മരുതാടൻ, രജിലാൽ അരിക്കോട്, അനില്കുമാർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

Exit mobile version