Site icon Janayugom Online

ഇന്ത്യയിലേക്ക് രണ്ട് സൈബീരിയന്‍ കടുവകള്‍

12 വര്‍ഷത്തിന് ശേഷം ഒരു ജോഡി സൈബീരിയൻ കടുവകളെ സ്വന്തമാക്കി ഡാര്‍ജിലിങ്ങിലെ പത്മജ നായി‍ഡു ഹിമാലയൻ സുവോളജിക്കല്‍ പാര്‍ക്ക്. മൃഗങ്ങളെ കൈമാറ്റം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് 12 വര്‍ഷത്തിന് ശേഷം സൈബീരിയൻ കടുവകള്‍ ഇന്ത്യയിലെത്തിയത്. ചുവന്ന പാണ്ടകള്‍ക്ക് പകരമായാണ് സൈപ്രസില്‍ നിന്ന് ലാറ, അകാമാസ് എന്നീ ഒന്നര വയസ് പ്രായമുള്ള കടുവകളെ കൈമാറ്റം ചെയ്തത്. 

ഒരു മാസം കടുവകളെ ക്വാറന്റൈനില്‍ നിരീക്ഷിക്കും. ഇതിന് ശേഷമാകും ഇവരെ പ്രദര്‍ശിപ്പിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ കടുവകളാണ് സൈബീരിയൻ കടുവകള്‍. ഇവയ്ക്ക് 300 കിലോ ഭാരവും 10 അടി നീളവുമുണ്ടാകും. ഐയുസിഎന്നിന്റെ വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെട്ടവയാണ് സൈബീരിയൻ കടുവകള്‍.

Eng­lish Summary:Two Siber­ian tigers to India

You may also like this video

Exit mobile version