സ്‌കൂട്ടറില്‍ മിനിലോറിയിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. കനകപ്പള്ളി തുമ്പ കോളനിയിലെ കുട്ട്യന്‍ വീട്ടില്‍ നാരായണന്റെ മകന്‍ ഉമേഷ് (22), പരേതനായ മരുതോട് വീട്ടില്‍ അമ്പാടിയുടെ മകന്‍ മണികണ്ഠന്‍ (18) എന്നിവരാണ് മരിച്ചത്. മണികണ്ഠന്‍ മാലോത്ത് കസബ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു. ഇന്നലെ വൈകിട്ട് ആറരയോടെ കനകപ്പള്ളിയില്‍ വച്ചായിരുന്നു അപകടം. വെള്ളരിക്കുണ്ടിലേക്ക് പാര്‍സലുമായി വരികയായിരുന്ന മിനി ലോറിയാണ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പാടേ തകര്‍ന്നു. റോഡിലേക്ക് തെറിച്ചുവീണ വിദ്യാര്‍ഥികളെ മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പരപ്പയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയതിനുശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തുന്നതിനുമുമ്പ് രണ്ടുപേരുടെയും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
English Summary: Two students di ed after a minilorry collided with a scooter
You may like this video also