Site iconSite icon Janayugom Online

കോഴിക്കോട് സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു; ഒരാൾക്ക് പരിക്ക്

കോഴിക്കോട് സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. കക്കാടംപൊയിലിന് സമീപം ആനക്കല്ലുംപാറ വളവിൽ വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. വേങ്ങര സ്വദേശികളായ അസ്‌ലം, അർഷദ് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഡാനിയേൽ ഗുരുതര പരിക്കുകളോടെ കോഴിക്കോട് കെഎംസിടി ആശുപത്രിയിൽ ചികിത്സയിലാണ്.

മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളജിലെ ബിരുദ വിദ്യാര്‍ത്ഥികളാണ്. ഇറക്കത്തിൽ വാഹനത്തിന്റെ നിയന്ത്രണം വിട്ട് അമ്പതടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിന് ശേഷം നാട്ടുകാർ നടത്തിയ തിരച്ചിലിൽ താഴെയുള്ള തോട്ടിലാണ് മൂവരെയും പരിക്കേറ്റ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

മൂവരും ആനക്കല്ലുംപാറ വെള്ളച്ചാട്ടം കാണാൻ പോയതാണെന്നാണ് വിവരം. മടങ്ങിവരും വഴിയാണ് അപകടം.

Eng­lish Sum­ma­ry: two stu­dents died after their scoot­er accident
You may also like this video

Exit mobile version