Site icon Janayugom Online

ഭീകരര്‍ എന്ന് സംശയിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍

ഭീകരര്‍ എന്ന് സംശയിക്കുന്ന രണ്ടുപേര്‍ അറസ്റ്റിലായി. അബ്ദുള്‍ (43), ജലാലുദ്ദീൻ ഷെയ്ഖ് (49) എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ക്ക് ബംഗ്ലാദേശ് ഭാകരവാദി സംഘടന അൻസറുള്ള ബംഗ്ലയുമായി ബന്ധമുണ്ടെന്നാണ് വിവരം. അസമിലെ മദ്രസകൾ കേന്ദ്രീകരിച്ച് ഭീകര പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വ്യാപക പരിശോധനയിലാണ് ഭീകരർ പിടിയിലായത്.

ടിങ്കുനിയ ശാന്തിപൂർ മസ്ജിദിലെ ഇമാമാണ് അബ്ദുൾ സുബ്ഹാൻ. ജലാലുദ്ദീൻ ഷെയ്ഖ തിലപ്പാറ നാത്തുൻ മസ്ജിദിലെ ഇമാമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Two sus­pect­ed ter­ror­ists arrested
You may also like this video

Exit mobile version