Site icon Janayugom Online

ബൈപോളാർ ഡിസോർഡർ ഉള്ള വ്യക്തിക്ക് ജഡ്ജിയാകാൻ അനുമതി നല്‍കി സുപ്രീംകോടതി

ബൈപോളാർ ഡിസോർഡർ ഉള്ള വ്യക്തിക്ക് ജഡ്ജിയാകാൻ അനുമതി നല്‍കി സുപ്രീംകോടതി. ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിന് തടസമില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടനുസരിച്ചാണ് നടപടി.ജില്ലാ കോടതികളിലൊന്നിൽ ജുഡീഷ്യൽ ഓഫീസറായി ഭവ്യ നൈൻ ചുമതലയേൽക്കുന്നതിനും ജഡ്ജിയെന്ന നിലയിൽ തന്റെ ചുമതലകൾ നിർവഹിക്കുന്നതിനും തടസമില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. 

ഡല്‍ഹി ജുഡിഷ്യല്‍ തസ്തികയിലേക്ക് 2018ലാണ് ഉദ്യോഗാര്‍ത്ഥി അപേക്ഷിച്ചത്. ശാരീരിക വൈകല്യം ഉള്ളവര്‍ക്ക് റിസര്‍വ് ചെയ്ത സീറ്റിലേക്കായിരുന്നു അപേക്ഷിച്ചത്. രോഗമുള്ളതിനാല്‍ ചുമതലകൾ ഫലപ്രദമായി നിർവഹിക്കാൻ കഴിയില്ലെന്ന കാരണം പറഞ്ഞ് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം 2019 മെയ് മാസത്തിൽ ഡൽഹി ഹൈക്കോടതി ഭരണകൂടം നിരസിച്ചിരുന്നു.
ENGLISH SUMMARY; Supreme Court has allowed a per­son with bipo­lar dis­or­der to become a judge
YOU MAY ALSO LIKE THIS VIDEO;

Exit mobile version