Site iconSite icon Janayugom Online

വിദേശ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ രണ്ട് വര്‍ഷ ഇന്റേണ്‍ഷിപ്പ്; തീരുമാനം ശരിവച്ച് ഹൈക്കോടതി

ഓഫ് ലൈന്‍ ക്ലാസ്സുകള്‍ നഷ്ടമായ വിദേശത്ത് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമാക്കിയ കേരള സംസ്ഥാന മെഡിക്കല്‍ കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവച്ചു. 2016–22 കാലത്ത് യുക്രയിനില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കവരാണ് ഹര്‍ജിക്കാര്‍. 2021ലെ മെഡിക്കല്‍ കമ്മീഷന്‍ മാര്‍ഗരേഖയില്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പാണ് നിഷ്കര്‍ഷിക്കുന്നതെന്നും ഇത് തങ്ങള്‍ക്കും ബാധകമാക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ആലുവ സ്വദേശി ഡോ. തഹിയ തസ്‌ലിം, ആറന്മുളയിലെ ഡോ. റിയ എലിസബത്ത് ജോർജ് എന്നിവരായിരുന്നു ഹര്‍ജിക്കാര്‍.

എന്നാല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിനുള്ള അധികാരം സംസ്ഥാന മെഡിക്കല്‍ കമ്മീഷനാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രായോഗിക പരിശീലനമില്ലാതെ ഡോക്ടര്‍മാര്‍ക്ക് രോഗികളെ ചികിത്സിക്കാനാകില്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണവും കോടതി ഉത്തരവില്‍ എടുത്തുകാട്ടി.

Exit mobile version