Site iconSite icon Janayugom Online

കളിപ്പാട്ടത്തില്‍ നിന്നുമുള്ള ബാറ്ററികൾ വിഴുങ്ങി; രണ്ട് വയസ്സുകാരന്റെ ആമാശയത്തിൽ നിന്നും പുറത്തെടുത്തത് അഞ്ച് ബാറ്ററികള്‍

രണ്ട് വയസ്സുകാരൻ കളിപ്പാട്ടത്തില്‍ നിന്നുമുള്ള ബാറ്ററികൾ വിഴുങ്ങി. ബത്തേരി മൂലങ്കാവ് സ്വദേശികളുടെ മകനാണ് കളിക്കുന്നതിനിടെ ബാറ്ററികൾ വായിൽ ഇട്ടത്. ബാറ്ററികൾ വിഴുങ്ങുന്നത് കണ്ട വീട്ടുകാർ ഉടനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിഴുങ്ങിയ അഞ്ച് കോയിൻ ടൈപ്പ് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുക്കുകയായിരുന്നു. സമയബന്ധിതമായി ചികിത്സ ഉറപ്പാക്കാനായതിനാലാണ് വലിയ അപകടം ഒഴിവാക്കാൻ സാധിച്ചതെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ബാറ്ററികൾ ആമാശയത്തിൽ എത്തിയാൽ ഉള്ളിലെ അസിഡിക് പ്രവർത്തനത്തിലൂടെ പൊട്ടാനുള്ള സാധ്യതയുണ്ടെന്നും അങ്ങനെയുണ്ടായാാൽ കുടൽ, കരൾ തുടങ്ങിയ അവയവങ്ങളിൽ ഗുരുതരമായ ക്ഷതം ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. 

Exit mobile version