സർക്കാർ ജോലി വാഗ്‌ദാനം ചെയ്ത് 25 ലക്ഷം തട്ടിയെടുത്ത കേസിൽ തിരുവനന്തപുരത്ത് രണ്ട് യുവതികൾ പിടിയിൽ. കണിയാപുരം സ്വദേശിനി രഹന, മംഗലപുരം മുരുക്കുംപുഴ സ്വദേശിനി ജയസൂര്യ എന്നിവരാണ് പിടിയിലായത്. കഴക്കൂട്ടം സ്വദേശിനിയുടെ പരാതിയിലാണ് പ്രതികളെ പിടികൂടിയത്.
സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കഴക്കൂട്ടം സ്വദേശിനിയായ യുവതിയില്‍ നിന്നും മലിനീകരണ നിയന്ത്രണ ബോർഡിലോ മറ്റേതെങ്കിലും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലോ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിലാണ് യുവതികള്‍ അറസ്റ്റിലായത്.

