Site iconSite icon Janayugom Online

അരുണാചല്‍ പ്രദേശിലെ ചൈന അതിര്‍ത്തിയില്‍ നിന്ന് രണ്ട് യുവാക്കളെ കാണാതായി

അരുണാചല്‍ പ്രദേശിനും ചൈനയുടെ യഥാർത്ഥ നിയന്ത്രണ രേഖയോട് ചേര്‍ന്ന് രണ്ട് യുവാക്കളെ കാണാതായതായി കേസ്. സമീപപ്രദേശത്തേക്ക് ഔഷദ ചെടികള്‍ തേടി ഓഗസ്റ്റ് 19 ന് ഗ്രാമം വിട്ടുപോയ ബത്തേലം ടിക്രോ (33), ബയിംഗ്‌സോ മന്യു (35) എന്നിവരെ അവസാനമായി കണ്ടത് ഓഗസ്റ്റ് 24 നാണ്. ഒക്ടോബർ ഒമ്പതിന് അവരെ കാണാതായതായി അവരുടെ വീട്ടുകാർ അറിയിച്ചു. ഇവര്‍ക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. 

സംസ്ഥാന സർക്കാരിനോടും കേന്ദ്ര സർക്കാരിനോടും സൈന്യത്തോടും വിഷയം അവതരിപ്പിക്കാൻ കുടുംബങ്ങൾ പ്രാദേശിക എംഎൽഎയ്ക്ക് കത്തയച്ചു.
അതേസമയം യുവാക്കള്‍ അശ്രദ്ധമായി എൽഎസി മറികടന്നതിനാല്‍ ചൈനീസ് സൈന്യം തടഞ്ഞുവച്ചിരിക്കാമെന്ന് കുടുംബങ്ങൾ സംശയിക്കുന്നു.
ഈ വർഷം ജനുവരിയിൽ, അരുണാചൽ പ്രദേശിൽ നിന്നുള്ള മിറാം തരോൺ എന്നയാള്‍ എൽ‌എ‌സിക്ക് സമീപമുള്ള ഒരു വനത്തിൽ ഔഷധ സസ്യങ്ങൾക്കായി പോയി ചൈന അതിര്‍ത്തി മറി കടന്നിരുന്നു. ഇയാളെ ചൈനീസ് പട്ടാളക്കാർ പിടികൂടി ദിവസങ്ങൾക്ക് ശേഷം ഇന്ത്യൻ അധികാരികൾ ഇടപെട്ട് മോചിപ്പിച്ചു.

Eng­lish Summary:Two youths have gone miss­ing from the Chi­na bor­der in Arunachal Pradesh
You may also like this video

Exit mobile version