അണ്ടര്‍ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ചെന്നൈ സൂപ്പര്‍ കിങ്സ് ബാറ്റര്‍ ആയുഷ് മാത്രെയാണ് ടീമിന്റെ ക്യാപ്റ്റന്‍.
വൈഭവ് സൂര്യവംശി, വിഹാന്‍ മല്‍ഹോത്ര എന്നിവരും ടീമിലുണ്ട്. ഡിസംബർ 14ന് ദുബായിലെ ഐസിസി അക്കാദമിയിൽ നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പാകിസ്ഥാനെ നേരിടും. ഡിസംബര്‍ 12 മുതല്‍ 21 വരെ യുഎഇയിലാണ് മത്സരങ്ങള്‍ നടക്കുക. 12ന് യോഗ്യതാ റൗണ്ടില്‍ ജയിച്ചെത്തുന്ന ടീമുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. നിലവില്‍ ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ അണ്ടർ 19 താരങ്ങള്‍ ത്രിരാഷ്ട്ര പരമ്പര കളിക്കുകയാണ്. നാളെ നടക്കുന്ന ഫൈനലിൽ ഇന്ത്യ അണ്ടർ 19 എ അഫ്ഗാനിസ്ഥാൻ അണ്ടർ 19നെ നേരിടും. 2026ലെ അണ്ടർ 19 ഏകദിന ലോകകപ്പിന് മുന്നോടിയായി ഏഷ്യാ കപ്പ് ടീമിന് ഒരു തയ്യാറെടുപ്പ് കൂടിയായിരിക്കും.
ടീം: ആയുഷ് മാത്രേ, വൈഭവ് സൂര്യവംശി, വിഹാൻ മൽഹോത്ര, വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ടു, ഹർവൻഷ് സിങ്, യുവരാജ് ഗോഹിൽ, കനിഷ്ക് ചൗഹാൻ, ഖിലാൻ എ പട്ടേൽ, നമൻ പുഷ്പക്, ഡി ദീപേഷ്, ഹെനിൽ മോഹൻ കുമാർ, കിഷൻ കുമാർ എ.

