ഇറാന് നേരെയുള്ള അമേരിക്കൻ ഇസ്രയേൽ ആക്രമണത്തിനെതിരെ എൽഡിഎഫ് യുദ്ധവിരുദ്ധ ബഹുജന റാലി നടത്തും. മാർച്ച് ആറിന് കോഴിക്കോട് മുതലക്കുളത്തും ഏഴിന് കൊച്ചി മറൈൻ ഡ്രൈവിലും എട്ടിന് തിരുവനന്തപുരം കിഴക്കേകോട്ടയിലെ നായനാർ പാർക്കിലുമാണ് പ്രതിഷേധ റാലികൾ സംഘടിപ്പിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു.
എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് മുന്നൊരുക്കം പൂർത്തിയായി വരുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന തീയതി ഇപ്പോഴും അവ്യക്തമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം ഓരോ പാർട്ടികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. എൽഡിഎഫിന് ഭരണ തുടർച്ച ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

