Site iconSite icon Janayugom Online

കര്‍ഷകരെ അഭിനന്ദിച്ച് യുഎസ് നിയമനിര്‍മ്മാതാവ്

കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചതിനെ സ്വാഗതം ചെയ്ത് യുഎസ് കോണ്‍ഗ്രസ് അംഗം ആന്‍ഡി ലെവിന്‍. ഒരു വര്‍‍ഷം നീണ്ടുനിന്ന കര്‍ഷകരുടെ പ്രതിഷേധത്തിനൊടുവില്‍ മൂന്ന് കാര്‍ഷിക നിയമങ്ങളും അസാധുവാകുന്നുവെന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് ലെവിന്‍ പറഞ്ഞു. തൊഴിലാളികൾ ഒന്നിച്ചു നില്‍ക്കുമ്പോള്‍ കോർപ്പറേറ്റ് താൽപ്പര്യങ്ങളെ പരാജയപ്പെടുത്താനും പുരോഗതി കൈവരിക്കാനും ലോകമെമ്പാടും കഴിയുമെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകനും രാഷ്ട്രീയക്കാരനുമായ ആൻഡി ലെവിൻ മിഷിഗണിലെ ഒമ്പതാമത് കോൺഗ്രസ് ഡിസ്ക്ട്രിന്റെ പ്രതിനിധിയാണ്. ഡൊമോക്രാറ്റിക് പാര്‍ട്ടി അംഗമാണ് ലെവിന്‍. 

ENGLISH SUMMARY:U.S. leg­is­la­tor con­grat­u­lates farmers
You may also like this video

Exit mobile version