രണ്ടര വര്‍ഷങ്ങൾക്കു ശേഷം യു എ യിൽ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കി. ദേശീയ ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം ഇതിനായി വിളിച്ചു ചേർത്ത പ്രത്യേക വാർത്ത സമ്മേളനത്തിൽ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ഇന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും പൊതു പരിപാടികളിൽ പങ്കെടുക്കുവാൻ ഇനി മുതൽ അൽഹൊസൻ ആപ്പിലെ ഗ്രീൻ പാസ് ആവശ്യം ഇല്ല.
പള്ളികൾ, പൊതു സ്ഥാപനങ്ങൾ, പൊതു ഗതാഗത സംവിധാനങ്ങൾ, സ്‌കൂളുകൾ, മാളുകൾ ഇവയിലൊന്നും ഇനി മുതൽ മുഖാവരണം നിർബന്ധമല്ലെന്നു അതോറിറ്റി വ്യക്തമാക്കി. കോവിഡ് പരിശോധന ഫലങ്ങൾക്കും പ്രതിരോധ വാക്സിൻ സെർട്ടിഫിക്കേറ്റുകൾക്കും അൽഹൊസൻ ആപ്പ് തുടർന്നും ഉപയോഗിക്കേണ്ടി വരും. ആരോഗ്യകേന്ദ്രങ്ങളിൽ തുടർന്നും നിര്ബന്ധമായി മുഖാവരണം ധരിക്കണമെന്നു അധികൃതർ ഓർമിപ്പിച്ചു. കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആകുന്ന വ്യക്തികൾ സ്വയം അഞ്ചു ദിവസം സമ്പർക്ക വിലക്കിൽ കഴിയണം എന്നും അധികാരികൾ അറിയിച്ചു.
English Summary:UAE completely exempted from Covid restrictions
You may also like this video