Site icon Janayugom Online

സന്ദർശക വിസ കാലാവധി യുഎഇ വെട്ടിച്ചുരുക്കി

visa

മൂന്ന് മാസത്തേയ്ക്ക് സന്ദര്‍ശക വിസ അനുവദിക്കുന്ന രീതി യുഎഇ നിർത്തലാക്കി. ഫെഡറല്‍ അതോറിട്ടി ഫോർ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി (ഐസിപി) കോള്‍ സെന്റർ എക്സിക്യൂട്ടീവാണ് ഇത് സംബന്ധിച്ച ഉത്തരവ് പ്രസിദ്ധീകരിച്ചത്. ഇനിമുതല്‍ 30 അല്ലെങ്കില്‍ 60 ദിവസത്തെ വിസയാകും സന്ദര്‍ശര്‍ക്ക് അനുവദിക്കുക. കോവിഡ് സമയത്തായിരുന്നു ഇതിന് മുമ്പ് മൂന്ന് മാസത്തെ വിസ യുഎഇ റദ്ദാക്കിയിരുന്നത്. കഴിഞ്ഞ മേയ് മാസത്തില്‍ സംവിധാനം വീണ്ടും നിലവില്‍ വന്നിരുന്നു.

ദുബായില്‍, താമസക്കാരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് (ഫസ്റ്റ് ഡിഗ്രി) 90 ദിവസത്തെ വിസ അനുവദിക്കുന്നുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. ശൈത്യകാലം വരാനിരിക്കെ വിസ ആവശ്യക്കാരുടെ എണ്ണം വർധിക്കുന്നതിനിടെയാണ് റദ്ദാക്കല്‍.

Eng­lish Sum­ma­ry: UAE has short­ened the dura­tion of vis­i­tor visas

You may also like this video

Exit mobile version