സ്വകാര്യ സന്ധർശനത്തിനായി യുഎഇയിൽ എത്തിയ രാജ്യസഭ എം പി ബിനോയി വിശ്വത്തിന് ഇന്ത്യൻ അസോസിയേഷൻ ഷാർജ സ്വീകരണം നൽകി. കേരളത്തിൽ ഇന്നു സർക്കാർ സംബന്ധമായ പല കാര്യങ്ങൾക്കും ആധാർ കാർഡ് ആവശ്യമാണ്. എന്നാൽ പ്രവാസികൾക്ക് ആധാർ കാർഡ് എടുക്കുന്നതിൽ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കുവാൻ ഇടപെടൽ നടത്തുക, അവധി കഴിഞ്ഞ് തിരിച്ചു വരുന്നവരുടെ പി സി ആർ ടെസ്റ്റിന്റെ റേറ്റ് വിമാനത്താവളത്തിനു പുറത്ത് ഈടാക്കുന്ന ചാർജുമായി ഏകീകരിക്കുക, വിമാന കമ്പനികൾ സീസൻ സമയത്ത് ചാർജ് വർദ്ധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്നത് ഒഴിവാക്കുന്നതിനു വേണ്ടി ഇടപെടൽ നടത്തുക, പ്രവാസികളുടെ പങ്കാളിത്തത്തോടെ നിലവിലുള്ളതിനേക്കാൾ മെച്ചപ്പെട്ട ഒരു പെൻഷൻ നടപ്പിലാക്കുന്നതിനു വേണ്ടി ഇടപെടുക, നേരത്തേ സംസ്ഥാന ഗവൺമെന്റ് ആരംഭിക്കും എന്ന് പറഞ്ഞതും പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത എയർ കേരള യാദാർഥ്യമാക്കി വ്യോമയാന രംഗത്ത് പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഭാരവാഹികൾ എം പിയുടെ മുന്നിൽ അവതരിപ്പിച്ചു.
അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ എ റഹീം അദ്ധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി നസീർ ടിവി സ്വാഗതവും ട്രഷറർ ശ്രീനാഥ് കാടഞ്ചേരി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് മാത്യു ജോൺ , ജോ ട്രഷറർ ബാബു വർഗീസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റോയ് മാത്യു, കെ ടി നായർ, സാം വർഗീസ്, പ്രദീഷ് ചിതറ, സുനിൽ രാജ്, അബ്ദുൽ മനാഫ് കെ തുടങ്ങിയവർ പങ്കെടുത്തു.
English Summary: Binoy gave a reception to Vishwam MP
You may like this video also