നിരോധനശേഷവും മുദ്രാവാക്യവുമായെത്തിയ പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) പ്രവർത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി നസീം (38), ഈരാണിമുക്ക് സ്വദേശി മുഹമ്മദ് സലിം (44) എന്നിവർക്കെതിരെയാണ് കല്ലമ്പലം പൊലീസ് കേസെടുത്തത്.
കൊടിമരത്തിനു സമീപമാണ് ഇവര്‍ മുദ്രാവാക്യം മുഴക്കിയത്. മുദ്രാവാക്യം വിളിച്ചശേഷം കല്ലമ്പലം പുതുശ്ശേരിമുക്ക് ജംക്‌ഷനിൽ സ്ഥാപിച്ചിരുന്ന കൊടിമരം, പ്രവർത്തകർ അഴിച്ചുമാറ്റി. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം.
English Summary: UAPA against Popular Front workers
You may like this video as