Site iconSite icon Janayugom Online

തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തമിഴ്‌നാട്ടില്‍ ഇന്ന് മന്ത്രിസഭ പുനസംഘടന നടക്കും. തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
ഉച്ചകഴിഞ്ഞ് 3:30ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി സത്യവാചകം ചൊല്ലികൊടുക്കും. വി സെന്‍തില്‍ ബാലാജി അടക്കം 4 പേര്‍ മന്ത്രിമാര്‍ ആയി സത്യപ്രതിജ്ഞ ചെയ്യും. കള്ളപ്പണ കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ വെള്ളിയാഴ്ച ആണ് ബാലാജി ജയില്‍ മോചിതന്‍ ആയത്. 

മൂന്ന് മന്ത്രിമാരെ ഒഴിവാക്കിയാണ് സ്റ്റാലിന്‍, മകന്‍ ഉദയനിധിയെ ഉപമുഖ്യമന്ത്രി ആയി ഉയര്‍ത്തിയത്. കായിക ‑യുവജനക്ഷേമ മന്ത്രി ആയിരുന്ന ഉദയനിധിക്ക്, ആസൂത്രണം, വികസനം വകുപ്പുകളും കൂടി നല്‍കിയിട്ടുണ്ട്. 46-ാം വയസില്‍ ആണ് ഉദയനിധി മന്ത്രിസഭയില്‍ രണ്ടാമന്‍ ആകുന്നത്. കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിൽ നടത്തിയ പ്രചാരണത്തിലൂടെയാണ് ഉദയനിധി രാഷ്ട്രീയത്തിൽ സജീവമായത്. അന്ന് 39 സീറ്റുകളിൽ 38 എണ്ണം ഡിഎംകെ. സഖ്യം നേടിയതോടെ ഉദയനിധിയെ പാർട്ടിയുടെ നേതൃനിരയിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആദ്യം പാർട്ടി യുവജനവിഭാഗം സെക്രട്ടറിയാക്കി. അതിനുശേഷം നിയമസഭാതിരഞ്ഞെടുപ്പിൽ സീറ്റുനൽകി. കരുണാനിധിയുടെ പഴയമണ്ഡലത്തിൽനിന്ന് വിജയിച്ച ഉദയനിധിക്ക് പിന്നീട് കായികമന്ത്രിസ്ഥാനം നൽകി.

Exit mobile version