കേരള കോണ്‍ഗ്രസ് മുന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്‍റും, യുഡിഎഫ് ജില്ലാ ചെയര്‍മാനുമായിരുന്ന വിക്ടര്‍ ടി തോമസ് പാര്‍ട്ടി വിട്ടു.സ്ഥാനങ്ങളെല്ലാം രാജിവെച്ചു. ജോസഫ് ഗ്രൂപ്പ് വെറും കടലാസ് സംഘടനയാണെന്ന് ആരോപിച്ചാണ് രാജിവെച്ചത്.പാര്‍ട്ടി നിര്‍ജീവമായി.സാധാരണ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥ വന്നിരിക്കുന്നു. യുഡിഎഫിന് വേണ്ടി ജീവിക്കുന്ന രക്തസാക്ഷിയായ വ്യക്തിയാണ് താന്‍
സഹിക്കാന്‍ കഴിയാത്ത ജനാധിപത്യവിരുദ്ധ സംഘടനാപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് രാജിയെന്ന് വിക്ടര്‍ തോമസ് പറയുന്നത് . പാര്‍ട്ടിയില്‍ മാണി ഗ്രൂപ്പിന്‍റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു.കെഎസ്സി(എം) സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സെറിഫെഡ് മുന്‍ ചെയര്‍മാനാണ്. പാര്‍ട്ടി പിളര്‍പ്പിനെ തുടര്‍ന്ന് ജോസ് കെ മാണിക്കൊപ്പം പോകാതെ ജോസഫിനൊപ്പം നില്‍ക്കുകയായിരുന്നു വിക്ടര്‍. തിരുവല്ല നിയോജക മണ്ഡലത്തില്‍ 2006ലും 2011ലും യുഡിഎഫ് സ്ഥാനാര്‍ഥിയായി രണ്ടില ചിഹ്നത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മാത്യു ടി തോമസായിരുന്നു രണ്ടു പ്രാവശ്യവും എതിരാളി.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ അദ്ദേഹം വിജയിക്കുകയായിരുന്നു. 20 വര്‍ഷമായി യുഡിഎഫ് ജില്ലാ ചെയര്‍മാനായിരുന്നുവിക്ടര്‍.കഴിഞ്ഞ തവണയും തിരുവല്ല സീറ്റിന് തനിക്ക് അര്‍ഹതയുണ്ടെന്ന് വിക്ടര്‍ ടി.തോമസ് വാദിച്ചിരുന്നുവെങ്കിലും സീറ്റ് ജോസഫ് വിഭാഗം അനുവദിച്ചിരുന്നില്ല. തന്‍റെ ഗ്രൂപ്പിലെ കുഞ്ഞുകോശി പോളിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു പി ജെ ജോസഫ്
English Summary:
UDF District Leader Quits Party; Kerala Congress (Joseph section) is just a paper organization
You may also like this video: