കൊല്ലം കോര്‍പ്പറേഷന്‍ കൊല്ലൂര്‍വിള ഡിവിഷനില്‍ യുഡിഎഫ് വിമതസ്ഥാനാര്‍ത്ഥി. ഹംസത്ത്ബിവി കോണ്‍ഗ്രസിലെ മെമ്പര്‍ സ്ഥാനം രാജിവെച്ച് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണയാണ് തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നിലെന്ന് ഹംസത്ത് ആരോപിച്ചു കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഈ പത്രിക സമർപ്പണം കോൺഗ്രസിന്റെ ഗതികേടിന്റെ നേർ ചിത്രമാണ്.ഹംസത്ത് നീതി നിഷേധിക്കപ്പെട്ട കോൺഗ്രസിലെ പ്രതിനിധികളിൽ ഒരാളാണ്. തന്നെ സ്ഥാനാർത്ഥിയാക്കാൻ ബിന്ദു കൃഷ്ണ ഉൾപ്പെടുന്ന വിഭാഗം തയാറായില്ല.
ഏഴ് പേർ അടങ്ങുന്ന സ്ഥാനാർഥി പട്ടികയിൽ ഉണ്ടായിരുന്ന ആരോടും നിലവിലെ സ്ഥിതി വിശദീകരിച്ചില്ല. ബാഹ്യ ശക്തികളുടെ ഇടപ്പെടലിൽ പ്രദേശവുമായി ബന്ധമില്ലാത്ത ആളെ സ്ഥാനാർത്ഥിയാക്കി. തന്നെ അപമാനിച്ചു താൻ പണം വാങ്ങി സെറ്റിൽ ചെയ്യാൻ തയാറായി എന്ന് വരെ പ്രചരിപ്പിച്ചു. പക്ഷേ ജനങ്ങൾക്ക് തന്നെ അറിയാമെന്ന് ഹംസത്ത് ബീവി പറഞ്ഞു.

