Site iconSite icon Janayugom Online

സഭ തടസ്സപ്പെടുത്തുന്ന നിലപാടില്‍ നിന്ന് പിന്തിരിയാതെ പ്രതിപക്ഷം; സത്യഗ്രഹമിരുന്ന് പ്രതിപക്ഷ എംഎല്‍എമാര്‍

സ്പീക്കര്‍ റൂളിംഗ് നല്‍കിയതിന് ശേഷവും സത്യാഗ്രഹം ഉള്‍പ്പെടെ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. സഭയുടെ നടുത്തളത്തില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ സത്യാഗ്രഹം ഇരിക്കുകയും ബഹളമുണ്ടാക്കി ചോദ്യോത്തര വേള തടസ്സപ്പെടുത്തുകയും ചെയ്തു.
അന്‍വര്‍ സാദത്ത്, ടി ജെ വിനോദ്, ഉമാ തോമസ്, എകെഎം അഷ്‌റഫ്, കുറുക്കോളി മൊയ്തീന്‍ എന്നീ എംഎല്‍എമാരാണ് നടുത്തളത്തില്‍ സത്യഗ്രഹമിരുന്ന് പ്രതിഷേധിക്കുന്നത്. ഇതോടെ ചോദ്യോത്തര വേള സ്പീക്കര്‍ റദ്ദുചെയ്യുകയായിരുന്നു.

പ്രതിപക്ഷത്തിന്റെ നടപടിയെ മന്ത്രി എംബി രാജേഷ് വിമര്‍ശിച്ചു. സമാന്തര സഭ പാര്‍ലമെന്ററി ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവും മറ്റുനേതാക്കളും ഇതിന് നേതൃത്വം നല്‍കുന്നത് ശരിയല്ലെന്നും എംബി രാജേഷ് വിമര്‍ശനം ഉന്നയിച്ചു. സഭ തടസ്സപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ സമീപനമാണ് പ്രതിപക്ഷത്തിന്റേത്. അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി അത് പരിഗണിക്കുമോ എന്ന് കാക്കാതെ പ്രതിഷേധം ആരംഭിച്ചത് ഇതിന്റെ തെളിവാണ്. സമാന്തര സഭാ നടത്തിപ്പില്‍ ശക്തമായ നടപടി സ്പീക്കറുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും എംബി രാജേഷ് ആവശ്യപ്പെട്ടു. പ്രതിപക്ഷം പാര്‍ലമെന്ററി നടപടികളെ വെല്ലുവിളിക്കുകയാണെന്നും ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്നും എംബി രാജേഷ് ചൂണ്ടിക്കാണിച്ചു.

സ്പീക്കറെ പ്രതിപക്ഷം അപമാനിക്കുകയാണ് എന്ന വിമര്‍ശനവും എംബി രാജേഷ് ഉന്നയിച്ചു.

Eng­lish Sum­ma­ry: udf mla protest in ker­ala assembly
You may also like this video

Exit mobile version