Site iconSite icon Janayugom Online

കൃഷിക്കാർക്കിടയിൽ അനാവശ്യ ഭീതി പടർത്തുന്ന യുഡിഎഫിന്റെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം വിലപ്പോവില്ല :എല്‍ഡിഎഫ്

പാർലമെന്റ് തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ട് ഇടുക്കി എം പിയുടെ നേതൃത്വത്തിൽ കൃഷിക്കാർക്കിടയിൽ അനാവശ്യ ഭീതി പടർത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് എൽഡിഎഫ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. വരുന്ന നിയമസഭാ സമ്മേളനത്തിൽ ഭൂവിനിയോഗ ചട്ട ഭേദഗതി ഉൾപ്പെടെ എല്ലാ ഭൂപ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും എന്ന ഉറപ്പായ സാഹചര്യത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുളള യുഡിഎഫിന്റെ ശ്രമം വിലപോകില്ലെന്നും അവശേഷിക്കുന്ന മുഴുവൻ ആളുകൾക്കും തന്റെ കൈവശ ഭൂമിക്ക് പട്ടയം കൊടുക്കുന്നതിനുളള പട്ടയമിഷൻ രൂപീകരിച്ച് നടപടികൾ ത്വരിത ഗതിയിൽ ആയിരിക്കുകയാണ്. എല്ലാ പട്ടയ ഓഫീസുകളിലും ആവശ്യമായ ജീവനക്കാരെ ഇതിനകം നിയമിച്ചു കഴിഞ്ഞു. 

ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി സൃഷ്ടിക്കുന്ന യുഡിഎഫിന്റെ കളളപ്രചാര വേലകൾക്കെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ സംസ്ഥാന ജില്ലാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് 21ന് തോപ്രാംകുടിയിൽ വമ്പിച്ച പൊതു സമ്മേളനം നടത്തും. ഇടുക്കി നിയോജക മണ്ഡലം കൺവീനർ അനിൽ കൂവപ്ലാക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നേതാക്കളായ റോമിയോ സെബാസ്റ്റ്യൻ,എം കെ പ്രിയൻ,ഷാജി കാഞ്ഞമല,പി ബി സബീഷ്,സിനോജ് വളളാടി, സണ്ണി ഇല്ലിക്കൽ,സി എം അസീസ് എന്നിവർ സംസാരിച്ചു. 

Eng­lish Sum­ma­ry: UDF’s attempt to gain polit­i­cal advan­tage by spread­ing unnec­es­sary fear among farm­ers is worth­less: LDF

You may also like this video

Exit mobile version